Skip to main content

സ്പെഷ്യൽ സ്‌ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റ്

2024-25 അദ്ധ്യയന വർഷത്തെ എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്‌സുകളുടെ സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റിന് ശേഷം ഒഴിവുളള സീറ്റുകൾ നികത്തുന്നതിനായി സ്പെഷ്യൽ സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റ് നടത്തുന്നു.  പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച കേരള സ്റ്റേറ്റ് മെഡിക്കൽ  റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള വിദ്യാർഥികൾക്ക് സ്പെഷ്യൽ സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റിനായി നവംബർ 27ന് ഉച്ചയ്ക്ക് 2 മണിവരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ നവംബർ 27ന് താത്ക്കാലിക അലോട്ട്മെന്റും നവംബർ 28ന് അന്തിമ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. വിശദമായ വിജ്ഞാപനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റ് സന്ദർശിക്കണം.

പി.എൻ.എക്സ്. 5308/2024

date