Skip to main content

ഏകദിന ശില്‍പശാല

ബയോഗ്യാസ് ട്രീറ്റ്‌മെന്റ് പ്ലാന്റിലൂടെ ഇന്റഗ്രേറ്റഡ് മൈക്രോ ഫാമിങ്ങില്‍ സംരംഭം തുടങ്ങാന്‍ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കെ.ഐ.ഇ.ഡി) ഏകദിന ശില്‍പശാല സംഘടിപ്പിക്കും. നവംബര്‍ 30ന് കളമശ്ശേരിയിലെ കെ.ഐ.ഇ.ഡി കാമ്പസിലാണ് പരിശീലനം. ബയോഗ്യാസ് നിര്‍മാണം, മാലിന്യ സംസ്‌കരണം, പാചകവാതകം, ജൈവവളം, ജൈവ കൃഷി/അടുക്കളത്തോട്ടം, ആഗോളതാപന നിയന്ത്രണം എന്നീ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉണ്ടാവുക. കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം എന്നിവയുള്‍പ്പെടെ 500 രൂപയാണ് ഫീസ്. തെരഞ്ഞെടുക്കുന്ന 50 പേര്‍ ഫീസ് അടച്ചാല്‍ മതി. പങ്കെടുക്കുന്നവര്‍ http://kied.info/training-calender/ ല്‍ അപേക്ഷ സമര്‍പ്പിക്കണം.

date