ഭിന്നശേഷി വ്യക്തികളുടെ അവകാശനിയമം: ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കി
ഭിന്നശേഷിക്കാരോട് സഹതാപമല്ല സഹാനുഭൂതിയാണ് സമൂഹം കാണിക്കേണ്ടതെന്ന് അസി. കലക്ടര്‍ വി.എം ആര്യ. ഭിന്നശേഷി പരാതി പരിഹാര ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അസി. കലക്ടര്‍. സ്വയം മുന്നോട്ടുവരാന്‍ ഭിന്നശേഷിക്കാരെ സഹായിക്കുന്നതുവഴി മാത്രമേ അവരെ ശാക്തീകരിക്കാനാവൂ. അവരുടെ പ്രശ്നങ്ങളെ ആര്‍ദ്രതയോടെ സമീപിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവണമെന്നും അസി. കലക്ടര്‍ പറഞ്ഞു. ഭിന്നശേഷി കമ്മീഷണര്‍ ഡോ.പി.ടി ബാബുരാജ് അധ്യക്ഷത വഹിച്ചു. സര്‍ക്കാര്‍ ഓഫീസുകളുടെ അന്തരീക്ഷവും ഉദ്യോഗസ്ഥരുടെ സമീപനങ്ങളും ഭിന്നശേഷി സൗഹൃദമാവേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഡോ. പി.ടി ബാബുരാജ് വിശദീകരിച്ചു. അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ എം. സൈനുല്‍ ആബിദീന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ്, ജില്ലാ വനിതാ-ശിശുവികസന ഓഫീസര്‍ ആശമോള്‍ കെ.വി എന്നിവര്‍ സംസാരിച്ചു.
ഭിന്നശേഷി വ്യക്തികളുടെ അവകാശ നിയമങ്ങള്‍ സംബന്ധിച്ച കേന്ദ്ര-സംസ്ഥാന ചട്ടങ്ങള്‍ ക്ലാസുകളില്‍ വിശദീകരിച്ചു.
- Log in to post comments