ദേശീയ വിരവിമുക്ത ദിനം ജില്ലാതല ഉദ്ഘാടനം ടി.വി ഇബ്രാഹിം എം എല്‍ എ നിര്‍വഹിച്ചു.
മലപ്പുറം: ഒന്ന് മുതല്‍ 19 വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിര നിര്‍മ്മാര്‍ജ്ജന ഗുളിക സൗജന്യമായി നല്‍കുന്ന ദേശീയ വിര വിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇ.എം. ഇ. എ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ച് ടി.വി ഇബ്രാഹിം എം എല്‍ എ നിര്‍വഹിച്ചു. കൊണ്ടോട്ടി നഗര സഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഫാത്തിമത്ത് സുഹ്‌റാബി ടി സി അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക ചടങ്ങില്‍ വിശിഷ്ടാതിഥിയായി. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ പമേലി എന്‍. എന്‍ മുഖ്യപ്രഭാഷണം നടത്തി. വിരബാധിതരായ കുട്ടികള്‍ പോഷണക്കുറവും വിളര്‍ച്ചയുംമൂലം ക്ഷീണിതരാവും. അവരുടെ പഠനമികവിനേയും കായികശേഷിയേയും ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത് ഒഴിവാക്കാനാണ് ഒന്നും 19 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളിലൂടെയും അങ്കണവാടികളിലൂടെയും വിര നിര്‍മ്മാര്‍ജന ഗുളികയായ ആല്‍ബന്റാസോള്‍ നല്‍കുന്നത്. നവംബര്‍ 26 ന് ഗുളിക കഴിക്കാത്ത കുട്ടികള്‍ ഡിസംബര്‍ 3ന് കഴിക്കേണ്ടതാണ് ഡി.എം. ഒ പറഞ്ഞു.
ചടങ്ങില്‍ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ പി.എം ഫസല്‍ , കൊണ്ടോട്ടി നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ഖാലിദ് വി.കെ, കൊണ്ടോട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ സുജാത, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബാബു യു , ഹെഡ് മാസ്റ്റര്‍ ഇസ്മയില്‍ പയ്യനാട്ടുതൊടി, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ദിവ്യ ഇ.ആര്‍ , പിടിഎ പ്രസിഡന്റ് ഹനീഫ പിഡി, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കൃഷ്ണന്‍ പി എന്നിവര്‍ സംസരിച്ചു..
ദേശീയ വിര വിമുക്ത ദിനത്തില്‍ കുടുംബാരോഗ്യ കേന്ദ്രം, സാമൂഹ്യ ആരോഗ്യ കേന്ദ്രം, അങ്കണവാടികള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലും കുട്ടികള്‍ക്ക് വിര ഗുളികയായ ആല്‍ബന്റസോള്‍ വിതരണം ചെയ്തു. വിരബാധ മൂലം കുട്ടികളില്‍ പോഷകാഹാരക്കുറവ് വിളര്‍ച്ച, ഉത്സാഹക്കുറവ്, തളര്‍ച്ച, പാഠ്യ പഠ്യേതര വിഷയങ്ങളില്‍ ശ്രദ്ധയില്ലായ്മ എന്നിവയുണ്ടാകും. ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ പരിപാടിയിലൂടെ കഴിയും.
- Log in to post comments