ഇ.സോമനാഥ് ചെയര്‍ പ്രഥമപ്രഭാഷണം ഇന്ന്(27); പ്രൊഫ.എസ്.ഡി ബിജു പ്രഭാഷണം നടത്തും
കേരള മീഡിയ അക്കാദമിയുടെ ഇ.സോമനാഥ് ചെയറിന്റെ പ്രഥമപ്രഭാഷണം ലോക വിശ്രുത ഉഭയജീവി ശാസ്ത്രജ്ഞനും അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാല റാഡ്ക്ലിഫ് ഫെലോയുമായ പ്രൊഫസര്‍ സത്യഭാമ ദാസ് ബിജു നിര്‍വഹിക്കും. നവംബര്‍ 27 ബുധനാഴ്ച രാവിലെ 11 മണിക്ക് കാക്കനാട്ടെ അക്കാദമി കാമ്പസിലാണ് ചടങ്ങ്. അക്കാദമി ചെയര്മാന് ആര്.എസ്.ബാബു അധ്യക്ഷത വഹിക്കും. ഇ. സോമനാഥ് ഫ്രറ്റേണിറ്റിയുടെ ചെയര്‍മാനും മുന്‍ എംപിയുമായ പന്ന്യന്‍ രവീന്ദ്രന് വിശിഷ്ടാതിഥിയാകും.
അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്റെ 'സ്കോളര്‍ ഇന്‍ കാമ്പസ്' പരിപാടിയുടെ ഭാഗമായിട്ടാണ് ഇ.സോമനാഥ് ചെയര്‍ വൈസ് ചെയര്മാന് കൂടിയായ പ്രൊഫ. ബിജു പ്രഭാഷണം നടത്തുന്നത്. 'ഫ്രോഗ് മാന്‍ ഓഫ് ഇന്ത്യ' എന്ന വിശേഷണമുള്ള ഡോ.സത്യഭാമ ദാസ് ബിജു 120 തവള വര്‍ഗങ്ങളെ കണ്ടെത്തി ലോകത്തെ വിസ്മയിപ്പിച്ച ശാസ്ത്രജ്ഞനാണ്. രാജ്യത്ത് ആകെയുള്ള ഉഭയജീവി വൈവിധ്യത്തിന്റെ നാലിലൊന്നും കണ്ടെത്തിയിട്ടുള്ള ശാസ്ത്രജ്ഞനാണ്. ഡല്‍ഹി സര്‍വകലാശാലയിലെ പരിസ്ഥിതി പഠനവിഭാഗത്തിലെ സീനിയര്‍ പ്രൊഫസര്‍ കൂടിയാണ് ഡോ.ബിജു.
മാധ്യമ വിദ്യാഭ്യാസ മേഖയിലെ പരിസ്ഥിതി ജേര്‍ണലിസം പഠനത്തിനു വേണ്ടിയാണ് മലയാള മനോരമയുടെ സീനിയര്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റായിരുന്ന ഇ.സോമനാഥിന്റെ സ്മരണയ്ക്കായി പ്രവര്‍ത്തിക്കുന്ന സോമനാഥ് ഫ്രറ്റേണിറ്റിയുമായി ചേര്‍ന്ന് മീഡിയ അക്കാദമി സോമനാഥ് ചെയര്‍ സ്ഥാപിച്ചത്.
(പി.ആര്./എ.എല്‍.പി/2471)
- Log in to post comments