Skip to main content

വോട്ടര്‍ പട്ടിക: ആക്ഷേപങ്ങള്‍ 28 വരെ മാത്രം - ജില്ലാ കലക്ടര്‍

സ്‌പെഷ്യല്‍ സമ്മറി റിവിഷന്റെ ഭാഗമായി ഒക്‌ടോബര്‍ 29ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും വാദങ്ങളും നവംബര്‍ 28 വരെ മാത്രം സ്വീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് വഴി എല്ലാ വോട്ടര്‍മാര്‍ക്കും ആക്ഷേപങ്ങളും വാദങ്ങളും സമര്‍പിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താമെന്നും ഓര്‍മിപ്പിച്ചു.മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റില്‍ നിന്നും കരട് വോട്ടര്‍ പട്ടിക പരിശോധിക്കാവുന്നതാണ്. വെബ്‌സൈറ്റ് : https://www.ceo.kerala.gov.in/special-summary-revision

date