ഗവൺമെൻറ് ആസാദ് മെമ്മോറിയൽ എൽ പി സ്‌കൂൾ; കെട്ടിട നിർമ്മാണത്തിന് തുടക്കമായി
ആലപ്പുഴ: കായിപ്പുറം ഗവൺമെൻറ് ആസാദ് മെമ്മോറിയൽ എൽ പി സ്‌കൂളിന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് വഴി ലഭ്യമാക്കിയ 1.5 കോടി രൂപയുടെ സ്‌കൂൾ സമുച്ചയത്തിന്റെ നിർമ്മാണ ഉദ്ഘാടനം സംഘടിപ്പിച്ചു. കായിപ്പുറം സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. 23- 24 കാലയളവിലെ ഫണ്ട് വിനിയോഗിച്ച് രണ്ടു നിലകളിലായി ഏഴു ക്ലാസ് മുറികളാണ് നിർമ്മിക്കുന്നത്.ഇരുനിലകളിലും ഓരോ ടോയ്‌ലറ്റ് ബ്ലോക്കും ഉണ്ടാവും. 4900 ചതുരശ്ര അടി വലിപ്പത്തിലുള്ള കെട്ടിടമാണ് പുതുതായി നിർമ്മിക്കുന്നത്. ചേർത്തലയിൽ സ്‌കൂൾ, അങ്കണവാടി എന്നിവയ്ക്കായി 20 കോടിയിലധികം രൂപ വിനിയോഗിച്ചതായി മന്ത്രി പറഞ്ഞു. ഇതിനു പുറമേ 20 ആധുനിക അംഗനവാടി നിർമ്മാണത്തിനായി അഞ്ചു കോടി രൂപ അനുവദിച്ചിട്ടുണ്ട്. മുഹമ്മ പഞ്ചായത്ത് പ്രസിഡൻറ് സ്വപ്ന ഷാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ എസ് ശിവപ്രസാദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ ടി റെജി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സി .ഡി വിശ്വനാഥൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ നസീമ ടീച്ചർ,വാർഡ് മെമ്പർ വിനോമ്മ രാജു, പ്രധാന അധ്യാപിക എസ്. മിനിമോൾ , സ്‌കൂൾ വികസന സമിതി ചെയർമാൻ സജി കുമാർ,പി ടി എ പ്രസിഡൻറ് ഇ ടി രമണൻ,എൻ ആർ മോഹിത്ത്,ശൈലജ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സ്‌കൂൾതലപലഹാര പ്രദർശന മേളയും മന്ത്രി ഉദ്ഘാടനം ചെയ്തു.
- Log in to post comments