Post Category
ദേശീയ വിരവിമുക്ത ദിനാചരണം; കുട്ടികൾക്ക് ജില്ലകളക്ടർ ഗുളിക നൽകി ഉദ്ഘാടനം ചെയ്തു -വിരമരുന്ന് നൽകുന്നത് ജില്ലയിൽ മൂന്നര ലക്ഷം കുട്ടികൾക്ക്
ആലപ്പുഴ: ദേശീയ വിര വിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ അലക്സ് വർഗീസ് ആലപ്പുഴ സെൻറ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനി കെൽനക്ക് ഗുളിക നൽകി നിർവഹിച്ചു. ബോധവൽക്കരണ പോസ്റ്ററുകൾ സ്കൂൾ ഹെഡ്മിസ്ട്രസ് ലത ടോമിക്കും മൂന്നാം ക്ലാസ് വിദ്യാർത്ഥിനി അൽഫോൻസക്കും കൈമാറി പ്രകാശനം ചെയ്തു.ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ കോശി സി പണിക്കർ, ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. പാർവതി പ്രസാദ് , ജില്ലാ പബ്ലിക് ഹെൽത്ത് നഴ്സ് റംല ബീവി, ജില്ലാ എജുക്കേഷൻ & മീഡിയ ഓഫീസർ രജനി ജി തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിൽ മൂന്നര ലക്ഷത്തോളം കുഞ്ഞുങ്ങൾക്കാണ് വിര മരുന്ന് നൽകുന്നത്. ഇന്നത്തെ ദിവസം കഴിക്കാൻ സാധിക്കാത്ത കുഞ്ഞുങ്ങൾക്ക് മോപ്പ് അപ്പ് ദിനമായ ഡിസംബർ മൂന്നിന് ഉറപ്പായും ഗുളിക നൽകേണ്ടതാണ്.
date
- Log in to post comments