Post Category
ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരെയുള്ള ക്യാമ്പയിന്‍ തുടങ്ങി
ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരെയും ലിംഗനീതി ഉറപ്പാക്കുന്നതിനുമായി ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ (എന്‍ആര്‍എല്‍എം) 'നയി ചേതന' ദേശീയ ക്യാമ്പയിന്റെ മൂന്നാംഘട്ടത്തിന് തുടക്കമിട്ടു. ഡിസംബര്‍ 23 വരെ നാല് ആഴ്ചകളിലായി നടക്കുന്ന ക്യാമ്പയിന്റെ ഓരോ ഘട്ടത്തിലും ജില്ല, സി.ഡി.എസ്, എ.ഡി.എസ്, ഓക്സിലറി ഗ്രൂപ്പ്, അയല്‍ക്കൂട്ടതലങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. സമാപന ദിവസം ജെന്‍ഡര്‍ കാര്‍ണിവലുമുണ്ട്.
നയിചേതന 3.0 ജില്ലാതല ഉദ്ഘാടനം കുളനട കുടുംബശ്രീ പ്രീമിയം കഫെ ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ നിര്‍വഹിച്ചു. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്. ആദില അധ്യക്ഷയായി.
date
- Log in to post comments