അറിയിപ്പുകൾ 2
ഹോസ്റ്റല്‍ വനിതാഗാര്‍ഡ് ഒഴിവ്
ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ എസ്സി വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ രാത്രികാല ഷിഫ്റ്റിലേക്ക് 40 നും 50 നും മധ്യേ പ്രായമുള്ള എസ്എസ്എല്‍സി പാസായ പരിചയ സമ്പന്നരായ വനിതാ ഗാര്‍ഡിനെ ആവശ്യമുണ്ട്. അപേക്ഷകള്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 10 നുള്ളില്‍ തപാല്‍ മുഖേനയോ bdoeda@gmail.com മെയില്‍ മുഖാന്തിരമോ ലഭിച്ചിരിക്കണം. വിലാസം -സെക്രട്ടറി, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, കുസുമഗിരി പി.ഒ., കാക്കനാട് പിന് - 682030, എറണാകുളം.
എഴുത്തുകാരില്‍ നിന്നും താല്പര്യപത്രം ക്ഷണിച്ചു
ഊര്‍ജ്ജ സംരക്ഷണ വിഷയങ്ങളില്‍ മലയാളത്തില്‍ പുസ്തകങ്ങള്‍ തയ്യാറാക്കുന്നതിനായി എനര്‍ജി മാനേജ്മെന്റ് സെന്റര്‍ എഴുത്തുകാരില്‍ നിന്നും താല്പര്യപത്രം ക്ഷണിച്ചു. എഴുത്തുകാരുടെ സഹകരണത്തോടെ മാതൃഭാഷയില്‍ ഊര്‍ജ്ജ സംരക്ഷണ വിഷയങ്ങളില്‍ കൂടുതല്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക എന്നതാണ് ഉദ്ദേശ്യം. വിശദവിവരങ്ങള്‍ക്ക് എനര്‍ജി മാനേജ്മെന്റ് സെന്റര്‍, ശ്രീകാര്യം പോസ്റ്റ്, തിരുവനന്തപുരം- 695017, ഫോണ്‍- 0471 259422/24 , ഇ. മെയില്‍ emck@keralaenergy.gov.in, www.keralaenergy.gov.in.
ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള ജില്ലയിലെ മുളന്തുരുത്തി ഐസിഡിഎസ് പ്രോജക്ടിലെ അങ്കണവാടിയില്‍ സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍ /വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 11, ഉച്ചയ്ക്ക് 02:30 വരെ.
- Log in to post comments