Skip to main content

സമ്പൂർണ ശുചിത്വ പദവി;ജില്ല തല ശിൽപ്പശാല സംഘടിപ്പിച്ചു

ആലപ്പുഴ: ജില്ലയെ സമ്പൂർണ ശുചിത്വ പദവിയിലേക്ക് ഉയർത്തുന്നതിന് മുന്നോടിയായി മാർച്ച് 31 നകം നടപ്പാക്കേണ്ട കർമ്മ പദ്ധതി രൂപീകരിച്ച് ശിൽപ്പശാല. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിവിധ മിഷനുകളിലേയുംഏജൻസികളിലെയും ജീവനക്കാർക്ക് ഉള്ള ജില്ലാതല ശില്പശാലയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ  സെക്രട്ടറിമാർ പ്രസിഡൻറുമാർ മറ്റു ജീവനക്കാർക്ക് എന്നിവർക്കുമായുള്ള ശില്പശാല മരാരിക്കുളം നോർത്ത് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി. രാജേശ്വരി ശില്പശാല ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ, കെഎസ്.ഡബ്ലിയു.എം പി, സി കെ സി എൽ, കില എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാരും തദ്ദേശ സ്വയംഭരണ വകുപ്പ് ജനപ്രതിനിധികളും ജീവനക്കാരും ശില്പശാലയുടെ ഭാഗമായി. മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ 0.2 പ്രകാരം സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇനി അവശേഷിച്ചിട്ടുള്ള 128 ദിവസങ്ങൾക്കുള്ളിൽ നടപ്പാക്കേണ്ട പരിപാടികളാണ് ആസൂത്രണം ചെയ്തത്. വകുപ്പ്  ഡയറക്ടറേറ്റിലെ ജോയിൻ ഡയറക്ടർ  ഉമ്മുസൽമയുടെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് ക്യാമ്പയിൻ ടീമും തദ്ദേശ ഭരണ വിഭാഗം ജോയിന്റ് ഡയറക്ടർ വി പ്രദീപ് കുമാർ, ശുചിത്വമിഷൻ കോർഡിനേറ്റർ വി.വിനോദ് കുമാർ, ഹരിത കേരളം മിഷൻ കോഡിനേറ്റർ കെ എസ് രാജേഷ്, ജില്ല നോഡൽ ഓഫീസർ സി.കെ .ഷിബു എന്നിവരും  ശില്പശാലയ്ക്ക് നേതൃത്വം നൽകി.

date