Skip to main content

 സംയോജിത പഞ്ചവത്സര എൽ.എൽ.ബി: രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ്

കേരളത്തിലെ ഗവൺമെന്റ് ലോ കോളേജുകളിലെയും, സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2024-25 ലെ സംയോജിത പഞ്ചവത്സര എൽ.എൽ.ബി. കോഴ്സ് പ്രവേശനത്തിനായി നടത്തിയ ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേയ്ക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടപടികൾ www.cee.kerala.gov.in ൽ ആരംഭിച്ചു. യോഗ്യരായ വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ പുതുതായി ഓൺലൈൻ ഓപ്ഷനുകൾ നവംബർ 27ന് വൈകിട്ട് മൂന്നുവരെ രജിസ്റ്റർ ചെയ്യാം. രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് രജിസ്ട്രേഷൻ ഫീസ്, മറ്റു നിബന്ധനകൾ എന്നിവ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേൽ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ: 0471-2525300.

പി.എൻ.എക്സ്. 5327/2024

date