Skip to main content

ഇ-ഗ്രാന്റ്സ് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം

ജില്ലയിലെ 2024-25 വർഷത്തെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  ഇ-ഗ്രാന്റ്സ് പോർട്ടലിലൂടെയാണ് അപേക്ഷിക്കേണ്ടത്. യു.ഡി.ഐ.എസ്.ഇ, എ.ഐ.എസ്.എച്ച്.ഇ കോഡ് ലഭ്യമായിട്ടുള്ള സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന പട്ടികജാതി/മറ്റർഹ/തത്തുല്യ വിഭാഗം വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കോഴ്സ് സ്ഥാപനം മാറാൻ സാധ്യതയുള്ള വിദ്യാർഥികൾ പുതിയ സ്ഥാപനത്തിൽ ചേർന്ന ശേഷമാണ് രജിസ്റ്റർ ചെയ്യേണ്ടത്. വിശദ വിവരങ്ങൾ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നും ലഭിക്കുമെന്ന് ജില്ലാ പട്ടിക ജാതി വികസന ഓഫീസർ അറിയിച്ചു.

date