വെറ്ററിനറി സർജൻ നിയമനം
പാലക്കാട് ജില്ലയിൽ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന രാത്രികാല മൃഗചികിത്സാ സേവനം, മൊബൈൽ വെറ്ററിനറി യൂണിറ്റ് എന്നീ പദ്ധതികളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ രജിസ്ട്രേഡ് വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. രാത്രികാല മൃഗചികിത്സാ സേവനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഒഴിവുള്ള ഏഴ് ബ്ലോക്കുകളിലേക്കും മൂന്ന് മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്കുമാണ് നിയമനം. നിയമന കാലാവധി 89 ദിവസം മാത്രം ആയിരിക്കും. രാത്രികാല മൃഗചികിത്സ സേവനത്തിന് പ്രതിമാസം 44,020 രൂപയും മൊബൈൽ വെറ്ററിനറി യൂണിറ്റിലെ സേവനത്തിന് പ്രതിമാസം 56100 രൂപയുമാണ് ഹോണറേറിയം. തിരഞ്ഞെടുക്കപ്പെടുന്നവർ ബന്ധപ്പെട്ട ബ്ലോക്കിൽ നിശ്ചയിക്കപ്പെട്ട സ്ഥാപനങ്ങളിൽ ജോലി ചെയ്യേണ്ടതും ആവശ്യാനുസരണം കർഷകരുടെ വീടുകളിൽ സേവനം നൽകാൻ ബാധ്യസ്ഥരുമായിരിക്കും. താല്‍പര്യമുള്ളവര്‍ക്കായി ഡിസംബർ മൂന്നിന് രാവിലെ 10.30 മുതൽ 11.30 വരെയും (രാത്രികാല മൃഗ ചികിത്സ സേവനത്തിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക്) 11.30 മുതൽ 12.30 വരെയും (മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക്) ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വെച്ച് കൂടികാഴ്ച നടത്തും.
- Log in to post comments