Post Category
നിയമസഹായ ക്ലിനിക്
സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരൂര്‍ സബ് കളക്ടര്‍ ഓഫീസില്‍ നിയമസഹായ ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചു. 'വയോനന്മ' പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ക്ലിനിക്കിന്റെ ഉദ്ഘാടനം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും ജില്ലാ സബ് ജഡ്ജുമായ ഷാബിര്‍ ഇബ്രാഹിം നിര്‍വ്വഹിച്ചു. സബ് കളക്ടര്‍ ദിലീപ് കെ കൈനിക്കര അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലയില്‍ താമസിക്കുന്ന എല്ലാ മുതിര്‍ന്ന പൗരന്മാര്ക്കും നിയമസഹായ ക്ലിനിക്കിന്റെ സേവനം ഉപയോഗപ്പെടുത്താം. ക്ലിനിക്ക് എല്ലാ ബുധനാഴ്ചകളിലും സബ് കളക്ടര്‍ ഓഫീസില്‍ പ്രവര്‍ത്തിക്കും.
date
- Log in to post comments