കൗൺസലിംഗ് സൈക്കോളജി പ്രോഗ്രാം
എസ്ആർസി കേരളയുടെ കീഴിലെ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയിൽ നടത്തുന്ന സർട്ടിഫിക്കറ്റ്/ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സിനും ഒരു വർഷത്തെ ഡിപ്ലോമ കോഴ്സിനുമാണ് അപേക്ഷ ക്ഷണിച്ചത്. 18 വയസ്സിനു മേൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. ശനി/ ഞായർ/പൊതു അവധി ദിവസങ്ങളിലാകും കോൺടാക്ട് ക്ലാസ്സുകൾ. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ ഓൺലൈനായി സമർപ്പിക്കം. ഡിസംബർ 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
കൃപ സ്കൂൾ ഓഫ് കൗൺസലിംഗ്, ഇരിട്ടി, ഫോൺ: 9400751874, 9656445010, കെ വി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരം, ചെക്ക്യാട്ടുകാവിന് സമീപം, കയറളം. ഫോൺ: 9495789470, മൈൻഡ്സെറ്റ് സൈക്കോളജി കൗൺസലിംഗ് അറ്റ് സ്പെഷ്യൽ എജുക്കേഷൻ സെന്റർ, സിയാദ് കോംപ്ലക്സ്, തലശ്ശേരി റോഡ്, കൂത്തുപറമ്പ്, ഫോൺ: 9446300661, 0490 2505661 എന്നിവയാണ് ജില്ലയിലെ പഠനകേന്ദ്രങ്ങൾ
- Log in to post comments