Skip to main content

ജെൻഡർ ക്യാംപയിൻ ഉദ്ഘാടനം

ദേശീയ ഗ്രാമ വികസന മന്ത്രാലയത്തിന് കീഴില്‍ എൻ.ആർ.എൽ.എം പദ്ധതിയുടെ ഭാഗമായി കടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന കുടുംബശ്രീ  നയിചേതന 3.0 ദേശീയ ജെന്‍ഡര്‍ ക്യാംപയിന് പാലക്കാട് ജില്ലയിൽ തുടക്കമായി. ക്യാംപയിനിന്റെ ഉദ്ഘാടനം ക്യാംപയിന്‍  പോസ്റ്റർ പ്രകാശനം ചെയ്തുകൊണ്ട്  ജില്ലാ കളക്ടർ ഡോ. എസ്.ചിത്ര നിർവഹിച്ചു.  വിവേചനത്തിനെതിരെയും ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെയും പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന ക്യാംപയിൻ ഒരു മാസക്കാലം നീണ്ടുനിൽക്കും. ജെൻഡർ അവബോധ പരിപാടികൾ, ക്വിസ്, ഓപ്പൺ ഫോറം, ഷോർട്ട് വീഡിയോ മത്സരങ്ങൾ, ടോക്ക് ഷോ, ചർച്ചകൾ, ജെൻഡർ കാർണിവൽ തുടങ്ങി വിവിധ പരിപാടികള്‍ ക്യാംപയിനിന്റെ ഭാഗമായി നടക്കും.  ഉദ്ഘാടന ചടങ്ങില്‍  ജെൻഡർ ഡി.പി.എം  ഗ്രീഷ്മ, ജീവനക്കാർ, സ്നേഹിത ജീവനക്കാർ തുടങ്ങിയവര്‍ പങ്കെടുത്തു.

date