മാലിന്യ മുക്തം നവ കേരളം ജനകീയ ക്യാംപയിൻ : ശില്പശാലകള് സംഘടിപ്പിച്ചു
മാലിന്യ മുക്തം നവ കേരളം ജനകീയ ക്യാംപയിന്റെ ഭാഗമായി ജില്ലാ - തദ്ദേശസ്ഥാപന തല ശില്പശാലകൾ സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച ശില്പശാലയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവ്വഹിച്ചു. ജില്ലാ കളക്ടർ ഡോ.എസ് ചിത്ര മുഖ്യാതിഥിയായ പരിപാടിൽ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ എം.കെ ഉഷ അധ്യക്ഷത വഹിച്ചു. മാലിന്യ സംസ്കരണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, സമ്പൂർണ്ണത, സുസ്ഥിരത എന്നിവ ഉറപ്പാക്കുന്നതിനും, മാർച്ച് 30 നകം പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള സാങ്കേതിക പിന്തുണ നൽകി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സജ്ജമാക്കുന്നതിനുള്ള ഇടപെടലുകൾ അടിയന്തരമായി നടത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ശില്പശാലകള് സംഘടിപ്പിച്ചത്. സംസ്ഥാന തല, ജില്ലാ തല ഉദ്യോഗസ്ഥർ, റിസോഴ്സ് പേഴ്സൺമാർ, ക്യാംപയിൻ സെക്രട്ടേറിയറ്റ് അംഗങ്ങൾ, ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷര്‍, ആരോഗ്യ സ്ഥിരം സമിതി അംഗങ്ങൾ, സെക്രട്ടറിമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, കുടുംബശ്രീ, കില, ശുചിത്വ മിഷൻ, കെ.എസ്.ഡബ്ലിയു.എം.പി.,വിവിധ മിഷനുകളുടെ റിസോഴ്സ് പേഴ്സൺമാർ, എഞ്ചീനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവര്‍ക്കായാണ് ശില്പശാല സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് കോൺഫറന്‍സ് ഹാളിൽ നടന്ന ശില്പശാലയിൽ എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍, ജില്ലാ നവകേരള മിഷൻ കോ ഓർഡിനേറ്റർ, അസിസ്റ്റന്റ് ഡയറക്ടർ എല്‍.എസ്.ജി.ഡി., ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ, കെ.എസ്.ഡബ്ളിയു.എം.പി സോഷ്യൽ എക്സ്പർട്ട് , കില ജില്ലാ ഫാക്കൽറ്റി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.
- Log in to post comments