Skip to main content

 *വിദ്യാര്‍ഥികള്‍ക്ക്*  *വിദ്യാഭ്യാസ പദ്ധതികളിൽ*  *അറിവുണ്ടാവണം* 

 

 

ഉന്നത വിദ്യാഭ്യാസത്തിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അറിവുണ്ടാവണമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ. പദ്ധതികള്‍ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ അവബോധം നല്‍കണം. ഗുഡ്‌മോണിങ് കളക്ടര്‍ സംവാദ പരിപാടിയില്‍ നൂല്‍പ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു കളക്ടര്‍.  വിദ്യാര്‍ത്ഥി സമൂഹം കൃത്യതയോടെയുള്ള പഠനരീതി പിന്തുടരണമെന്നും ഉത്തത പഠനത്തിനായുള്ള സാധ്യതകള്‍ അറിഞ്ഞ് പഠിക്കണം. മുപ്പത് ശതമാനത്തിലധികം ഗോത്രവിഭാഗക്കാരുള്ള ജില്ലയിലെ വിദ്യാലയങ്ങളില്‍ നിന്നും കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് തടയാന്‍ ഡ്രോപ്പ്ഔട്ട് ഫ്രീ പദ്ധതി കാര്യക്ഷമമാക്കും. സ്‌കൂളിന് കളിസ്ഥലമില്ലെന്ന കുട്ടികളുടെ ആവശ്യം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കളക്ടര്‍ അറിയിച്ചു. നൂല്‍പ്പുഴ എം.ആര്‍.എസ് സ്‌കൂളിലെ 9, 10, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളിലെ വിദ്യാര്‍തിഥികളാണ് ഗുഡ്‌മോണിങ് കളക്ടര്‍ പരിപാടിയില്‍ പങ്കെടുത്തത്.

date