Post Category
*കുരങ്ങുപനി ലക്ഷണങ്ങള്‍*
ശക്തമായ പനി, വിറയലോടുകൂടിയ പനി, ശരീരവേദന, തലവേദന, ഛര്‍ദ്ദി, കടുത്ത ക്ഷീണം, രോമകൂപങ്ങളില്‍ നിന്ന് രക്തസ്രാവം, അപസ്മാരത്തോടുകൂടിയതോ അല്ലാതെയോയുള്ള തലകറക്കം, സ്ഥലകാല ബോധമില്ലായ്മ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്തണം. വനത്തില്‍ പോകുണ്ടന്നവര് ചെള്ള് കടിയേല്‍ക്കാതിരിക്കാന്‍ കട്ടിയുള്ള ഇളം നിറത്തിലുള്ള നീണ്ട വസ്ത്രങ്ങള്‍ ധരിക്കുക. വസ്ത്രത്തിന് പുറമെയുള്ള ശരീരഭാഗങ്ങളില്‍ ചെള്ളിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടണം. വനത്തില്‍ നിന്നും തിരിച്ചെത്തുന്നവര്‍ ശരീരത്തില്‍ ചെള്ള് കടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. വനത്തില്‍ പോകുന്ന കന്നുകാലികളുടെ ദേഹത്ത് ചെള്ള് പിടിക്കാതിരിക്കാനുള്ള മരുന്ന് മൃഗാശുപത്രികളില്‍ ലഭിക്കും. മരുന്ന് കന്നുകാലികളുടെ ശരീരത്തില്‍ പുരട്ടണം.
date
- Log in to post comments