Skip to main content

അറിയിപ്പുകൾ-1

 

വിദ്യാർത്ഥികൾക്ക് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിൽ വളണ്ടിയർ ആകാം 

 

സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് സീസൺ നാലിൽ വളണ്ടിയറായി വിദ്യാർഥികൾക്ക് പ്രവർത്തിക്കാം. താല്പര്യമുള്ള, ടൂറിസം ക്ലബ്ബിലും മറ്റും പ്രവർത്തിക്കുന്ന വിദ്യാർഥികൾ ഡിടിപിസി യുമായി ഡിസംബർ 15 വൈകുന്നേരം 5 മണിക്ക് മുമ്പ് ബന്ധപ്പെടണം. ഫോൺ: 0495-2720012.

 

ടെണ്ടർ ക്ഷണിച്ചു 

 

ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ സീസൺ-4 ന്റെ ഭാഗമായി ബോട്ട് പരേഡ്, സിസിടിവി, മൊമെന്റോ, മെഡലുകൾ എന്നീ പ്രവർത്തികൾ ചെയ്യുന്നതിനുവേണ്ടി ഏജൻസികൾ/ വ്യക്തികൾ എന്നിവർ നിന്നും ടെണ്ടർ ക്ഷണിച്ചു.  

കൂടുതൽ വിവരങ്ങൾക്ക്: 0495-2720012, www.dtpckozhikode.com. 

ഫോട്ടോഗ്രഫി മത്സരം 

വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസി യും സംയുക്തമായി സംഘടിപ്പിക്കുന്ന ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് സീസൺ-4 ന്റെ ഭാഗമായി ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു.  വിഷയം: ബേപ്പൂർ പൈതൃക ടൂറിസം. 

ഒരാൾക്ക് ഒരു എൻട്രി മാത്രമേ അയക്കാൻ സാധിക്കുകയുള്ളൂ. ഫോട്ടോ സ്വന്തം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ശേഷം 
beyporeinternationalwaterfest എന്നാൽ ഇൻസ്റ്റഗ്രാം പേജിൽ ടാഗ് ചെയ്യണം. പോസ്റ്റിന്റെ ലിങ്കും ക്വാളിറ്റിയുള്ള ഫോട്ടോയും ഉൾപ്പെടെ beyporewaterfest@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം. വിധിനിർണയം ബന്ധപ്പെട്ട കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കും.  അവസാന തീയതി ഡിസംബർ 15 വൈകിട്ട് 5 മണി.

date