അറിയിപ്പുകൾ-1
റേഷൻ കാർഡ് ബിപിഎൽ വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഡിസംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം
ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെട്ടുവരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (നീല, വെള്ള) റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് (ബിപിഎൽ-പിങ്ക്) മാറ്റുന്നതിന് അർഹരായ റേഷൻ കാർഡ് ഉടമകൾക്ക് ഓൺലൈനായി ഡിസംബർ 10 വൈകിട്ട് 5 മണി വരെ അപേക്ഷ നൽകാം. സിറ്റിസൺ പോർട്ടൽ വഴിയോ അംഗീകൃത അക്ഷയ കേന്ദ്രം വഴിയോ ആണ് അപേക്ഷിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക് താലൂക്ക് സപ്ലൈ ഓഫീസുമായോ ജില്ലാ സപ്ലൈ ഓഫീസുമായോ ബന്ധപ്പെടണം.
ഫോൺ: ജില്ലാ സപ്ലൈ ഓഫീസ്-0495 2370655, കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസ്-0495 2374885, സിറ്റി റേഷനിംഗ് ഓഫീസ് നോർത്ത്-0495 2374565, സിറ്റി റേഷനിംഗ് ഓഫീസ് സൗത്ത്-0495 2374807, കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസ്-0496 2620253, വടകര താലൂക്ക് സപ്ലൈ ഓഫീസ്-0496 2522472, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസ്-0495 2224030.
എഴുത്തുകാരില്‍ നിന്ന് താല്പര്യപത്രം ക്ഷണിച്ചു
ഊര്‍ജ്ജസംരക്ഷണ വിഷയങ്ങളില്‍ മലയാളത്തില്‍ പുസ്തകങ്ങള്‍ തയാറാക്കുന്നതിന് എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ എഴുത്തുകാരില്‍ നിന്നും താല്പര്യപത്രം ക്ഷണിച്ചു. എഴുത്തുകാരുടെ സഹകരണത്തോടെ മാതൃഭാഷയില്‍ ഊര്‍ജ്ജ സംരക്ഷണ വിഷയങ്ങളില്‍ കൂടുതല്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക എന്നതാണ് ഉദ്ദേശ്യം.
ഫോണ്‍: 0471-259422/24 , ഇ. മെയില്‍: emck@keralaenergy.gov.in, www.keralaenergy.gov.in.
സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ആറു മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന് പത്താം ക്ലാസ്സ് ആണ് വിദ്യാഭ്യാസ യോഗ്യത. കളരിപ്പയറ്റ്, കുംഫു എന്നിവ പഠനവിഷയങ്ങളാണ്. തിയറി, പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടത്തുന്നത്.
15 വയസ്സിനു മേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. വിശദാംശങ്ങള്‍ www.srccc.in ല്‍. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31.
സ്റ്റഡി സെന്ററുകര്‍:
തച്ചോളി ഒതേനക്കകുറിപ്പ് പൈതൃക കളരി, തച്ചോളി മാണിക്കോത്ത് ക്ഷേത്രം, മേപ്പയില്‍, വടകര, കോഴിക്കോട് - 673104. ഫോണ്‍: 9061624957.
ഗുരുക്കള്‍ ആയുര്‍വേദ ആശുപത്രിയും കളരി മര്‍മ്മ ചികില്‍സാലയവും, വെള്ളുതാമല, പുതുപ്പണം, വടകര, കോഴിക്കോട്-673105. ഫോണ്‍: 9447126919.
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത പ്ലസ് ടു), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത എസ്എസ്എല്‍സി) തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍/റെഗുലര്‍/പാര്‍ട്ട് ടൈം ബാച്ചുകളുണ്ട്. മികച്ച ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം. ഫോണ്‍: 8304926081.
നഴ്സുമാരുടെ ഇൻറർവ്യൂ
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗത്തിൽ കാർഡിയാക് സർജിക്കൽ നഴ്സിങ്ങിൽ നഴ്സുമാർക്ക് ഒരു വർഷം കാലാവധിയുള്ള സർട്ടിഫിക്കറ്റ് കോഴ്സിന്റെ പുതിയ ബാച്ചിലേക്കുള്ള ഇൻറർവ്യൂ ഡിസംബർ 3 ന് ഉച്ച രണ്ട് മണിക്ക് നടത്തും. ബി എസ് സി നഴ്സിങ് ബിരുദം/ജനറൽ നഴ്സിംഗ് & മിഡ്‌വൈഫറി കൗൺസിൽ രജിസ്ട്രേഷനുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്ന് എച്ച് ഡി എസ് ഓഫീസിൽ എത്തണം.
ജീപ്പ് ലേലം
കേരള ജല അതോറിറ്റി മലാപ്പറമ്പ് ഹെഡ് വർക്ക് സബ്ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിനു കീഴിലുള്ള മഹീന്ദ്ര ജീപ്പ് പൊതുലേലം ചെയ്യുന്നു.
ഡിസംബർ ആറിന് രാവിലെ 11 മണിക്ക് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് പരിസരത്ത് വെച്ചാണ് ലേലം. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 5000 രൂപ നിരതദ്രവ്യം കെട്ടിവെച്ച്, ഓഫീസിൽനിന്ന് ലഭ്യമാകുന്ന അപേക്ഷ പൂരിപ്പിച്ച് കവറിലാക്കി സീൽ ചെയ്ത് നൽകണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 5 വൈകിട്ട് 4. ഫോൺ: 0495-2370095.
- Log in to post comments