Skip to main content

അറിയിപ്പുകൾ

താത്കാലിക നിയമനം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ ട്രെയിനി തസ്തികയിലേക്ക് സ്‌റ്റൈപ്പന്റ് അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. 
യോഗ്യത- ഡിആര്‍ടി, ഡി ആര്‍ ആര്‍ ടി, ബിഎസ്‌സി എം ആര്‍ ടി ഇവയില്‍ ഏതെങ്കിലും ഒന്നില്‍ സര്‍ക്കാര്‍ അംഗീകത കോഴ്‌സ് പാസായിരിക്കണം. സ്‌റ്റൈപ്പന്റ ് 10000 രൂപ. താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ് തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും, പകര്‍പ്പും സഹിതം ഡിസംബര്‍ ആറിന്  എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തില്‍ രാവിലെ 11- ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരിയില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ https://app.srccc.in/register  എന്ന ലിങ്കിലൂടെ  ഓണ്‍ലൈനായി സമര്‍പ്പിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമ കോഴ്സിന് ഒരു വര്‍ഷവുമാണ് കാലാവധി. 18 നു മേല്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായ പരിധി ഇല്ല. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. 
ഫോണ്‍: 9496745465 

ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്‌റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ https://app.srccc.in/register എന്ന ലിങ്കിലൂടെ  ഓണ്‍ലൈനായി സമര്‍പ്പിക്കാം.
പന്ത്രണ്ടാം ക്ലാസ് ആണ് യോഗ്യത. ഒരു വര്‍ഷമാണ് കോഴ്സിന്റെ കാലാവധി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31.
ഫോണ്‍: 9447542940.

റീ ടെന്‍ഡര്‍ ക്ഷണിച്ചു

അങ്കമാലി അഡിഷണല്‍ ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുള്ള തുറവൂര്‍ പഞ്ചായത്തിലെ 50-ാം നമ്പര്‍ അങ്കണവാടി സക്ഷം പദ്ധതി പ്രകാരം നവീകരിക്കുന്നതിന് ആര്‍ ഒ മെഷീന്‍, പോഷന്‍ വാടിക മുതലായ സാധനങ്ങള്‍ അങ്കണവാടിയില്‍ എത്തിച്ച് നല്‍കുന്നതിന് വ്യക്തികളില്‍ നിന്നും, സ്ഥാപനങ്ങളില്‍ നിന്നും റീടെന്‍ഡര്‍ ക്ഷണിച്ചു.  
ഫോണ്‍ 0484 2459255.

date