Skip to main content

ജില്ലാ പഞ്ചായത്തിന്റെ നൈപുണ്യ പരിശീലനത്തിന് തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളെ യാത്രയാക്കി

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ 60 വിദ്യാര്‍ത്ഥികള്‍ക്ക് തലശ്ശേരിയിലെ എന്‍.ടി.ടി.എഫുമായി ചേര്‍ന്ന് നൈപുണ്യ പരിശീനം നല്‍കുന്നു. നൈപുണ്യ പരിശീലനത്തിന് തെരഞ്ഞടുത്ത പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുന്ന വാഹനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം. മനു അധ്യക്ഷത വഹിച്ചു. എന്‍.ടി.ടി.എഫ് ഡിവിഷണല്‍ മാനേജര്‍ വികെ രാധാകൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ അഡ്വ.എസ്.എന്‍ സരിത, കെ.ശകുന്തള, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ രവിരാജ്, കാസര്‍കോട് പട്ടിക വര്‍ഗ്ഗ വികസന ഓഫീസര്‍ കെ.കെമോഹന്‍ദാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍,എന്‍.ടി.ടി.എഫ് സീനിയര്‍ ഓഫീസര്‍ വികാസ് പലേരി എന്നിവര്‍ സംസാരിച്ചു.

date