Skip to main content

വനിതാ ഗ്രൂപ്പ് സംരംഭങ്ങൾ ഉദ്ഘാടനം ചെയ്തു

 

ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ പദ്ധതി പ്രകാരം  ധനസഹായം അനുവദിച്ച കൊഴിഞ്ഞാമ്പാറയിലെ മൂന്ന് വനിതാ ഗ്രൂപ്പ് സംരംഭങ്ങളുടെ ഉദ്ഘാടനം ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുജാത നിർവ്വഹിച്ചു. കൊഴിഞ്ഞാമ്പാറ ഗാന്ധിനഗറിലെ റെയിൻബോ ടൈലറിങ് യൂണിറ്റ്, വെല്ലക്കാരൻ ചള്ളയിലെ സൺഷൈൻ ഡിറ്റർജെൻ്റ്, കൊഴിഞ്ഞാമ്പാറ  ഭാരത് മാതാ ആർട്സ് ആന്റ് സയൻസ് കോളേജിലെ മഞ്ചാടി മെസ്സ് എന്നീ യൂണിറ്റുകളാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. അതാത് യൂണിറ്റുകളിൽ വെച്ചു നടന്ന ചടങ്ങിൽ ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. സിന്ധു അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എൻ.കെ മണികുമാർ, ചിറ്റൂർ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ എം. രാജഗോപാലൻ, കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രജിഷ, കവിത, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പ്രസന്ന, യൂണിറ്റ് സെക്രട്ടറിമാരായ ലേഖ, ശ്രുതി, അനിഷാമണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആകെ പദ്ധതി ചെലവിൻ്റെ 75% തുകയായ രണ്ട് ലക്ഷം രൂപയാണ് ഓരോ സംരംഭത്തിനും സബ്സിഡിയായി അനുവദിച്ചിട്ടുള്ളത്. കുടുംബശ്രീ ഔട്ട് ലെറ്റുകൾ വഴിയും മറ്റ് പ്രാദേശിക വിപണികൾ വഴിയും ഇവരുടെ ഉല്പന്നങ്ങൾക്ക് വിപണി കണ്ടെത്താനാണ്  ലക്ഷ്യമിടുന്നത്.

 

date