അന്താരാഷ്ട്ര യുവജന ദിനാചരണ യൂത്ത് ഫെസ്റ്റ്: റീജണൽ ലെവൽ ക്വിസ് മത്സരത്തിൽ പാലക്കാട് സ്വദേശികള്‍ക്ക് രണ്ടാം സ്ഥാനം
ദേശീയ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച്, എറണാകുളം അബാദ് പ്ലാസയിൽ വച്ച് സംഘടിപ്പിച്ച റീജണൽ യൂത്ത് ഫെസ്റ്റ് മത്സരങ്ങളിൽ 8, 9, 11 ക്ലാസുകളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത അശ്വിൻ കൃഷ്ണ ആർ, ദ്രുപദ് എം എന്നീ വിദ്യാർഥികൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. പാലക്കാട് ജില്ലയിലെ കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും . ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നടന്ന മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിനാലാണ് ഇവർക്ക് റീജണൽ ലെവൽ മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചത്. കർണാടകത്തിൽ നിന്നുള്ള വിദ്യാർഥികളാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പ്രശസ്തി പത്രവും മുപ്പതിനായിരം രൂപയും ആണ് പരിതോഷികമായി ലഭിച്ചത്. ദേശീയ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. അനൂപ് കുമാർ പുരി, കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പ്രോജക്റ്റ് ഡയറക്ടർ ഡോ. ശ്രീലത. ആർ, ദേശീയ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ യുവജന കാര്യ കൺസൽട്ടൻറ് നഹീദ് മുഹമ്മദ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പാരിതോഷികം വിദ്യാർഥികൾക്ക് കൈമാറ്റിയത്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ഗോവ, മഹാരാഷ്ട്ര, പോണ്ടിച്ചേരി, ആൻ്റമാൻ നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. (Photo Attached)
- Log in to post comments