Post Category
പാലക്കാട് ജില്ലാ പദ്ധതി: ആശയങ്ങള്‍ സമര്‍പ്പിക്കാം
പാലക്കാട് ജില്ലയുടെ വികസനം ലക്ഷ്യമിട്ട് പാലക്കാട് ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന ജില്ലാ പദ്ധതിയിലേക്ക് ആശയങ്ങൾ സമർപ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. അടുത്ത പതിനഞ്ചു വർഷത്തേക്കുള്ള വികസന കാഴ്ചപ്പാടോട് കൂടിയ ആശയങ്ങളാണ് സമര്‍പ്പിക്കേണ്ടത്. ആശയങ്ങൾ DISTRICTPLANPALAKKAD@GMAIL.COM എന്ന ഇ-മെയിൽ വഴിയോ നേരിട്ടോ 2024 ഡിസംബർ 20 സമർപ്പിക്കാം. ജില്ലാതല മോണിട്ടറിങ് സമിതി തിരഞ്ഞെടുക്കുന്ന ആശയങ്ങൾ ജില്ലാ പദ്ധതിയിൽ ഉൾപ്പെടുത്തും. മികച്ച മൂന്നു ആശയങ്ങൾ സമർപ്പിക്കുന്നവരെ ജില്ലാ തലത്തിൽ അനുമോദിക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ പാലക്കാട് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്ലാനിങ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491-2505350.
date
- Log in to post comments