Skip to main content

കരുതലും കൈത്താങ്ങും അദാലത്തുകള്‍ 21 മുതല്‍ ചിറ്റൂര്‍ താലൂക്ക് അദാലത്ത് ജനുവരി ആറിലേക്ക് മാറ്റി

പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍  സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക്തല അദാലത്തുകള്‍ക്ക് പാലക്കാട് ജില്ലയില്‍ ഡിസംബര്‍ 21 ന് തുടക്കമാവും.  മന്ത്രിമാരായ കെ. കൃഷ്ണന്‍ കുട്ടിയുടെയും എം.ബി രാജേഷിന്റെയും നേതൃത്വത്തിലാണ് അദാലത്തുകള്‍ നടക്കുക. നേരത്തെ ഡിസംബര്‍ 20 ന് നടത്താന്‍ തീരുമാനിച്ചിരുന്ന ചിറ്റൂര്‍ താലൂക്ക് അദാലത്ത് ജനുവരി ആറിലേക്ക് മാറ്റി.

അദാലത്തുകളുടെ സമയക്രമവും വേദികളും താഴെ കൊടുക്കും പ്രകാരമാണ്.

 
ഡിസംബര്‍ 21  ആലത്തൂര്‍ (ഹോളിഫാമിലി കോണ്‍വെന്റ് ഹൈസ്‌കൂള്‍, ആലത്തൂര്‍), ഡിസംബര്‍ 23- ഒറ്റപ്പാലം (യുണൈറ്റഡ് കണ്‍വെന്‍ഷന്‍ സെന്റര്‍, ലക്കിടി), ഡിസംബര്‍ 24- മണ്ണാര്‍ക്കാട് (എം.ഇ.എസ് കല്ലടി കോളേജ്, മണ്ണാര്‍ക്കാട്), ഡിസംബര്‍ 26- പട്ടാമ്പി (ചിത്ര ഓഡിറ്റോറിയം, പട്ടാമ്പി), ഡിസംബര്‍ 27-  അട്ടപ്പാടി (കില ഓഡിറ്റോറിയം, അഗളി),  ജനുവരി മൂന്ന്- പാലക്കാട് (മുഹമ്മദ് ബാഗ് ഇവന്റ് സെന്റര്‍, പാലക്കാട്), ജനുവരി ആറ്- ചിറ്റൂര്‍ (നെഹ്‌റു ഓഡിറ്റോറിയം, ചിറ്റൂര്‍)   എന്നിങ്ങനെയാണ് വിവിധ താലൂക്കുകളില്‍ അദാലത്ത് ക്രമീകരിച്ചിരിക്കുന്നത്. 

date