Skip to main content

നഗരസഭ സ്ഥലത്ത് ഡ്രെവിങ് ടെസ്റ്റിന് അനുമതി നൽകാൻ നിർദ്ദേശം

 ചങ്ങനാശേരി നഗരസഭയുടെ സ്ഥലത്ത് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന് അനുമതി നൽകാൻ കരുതലും കൈത്താങ്ങും അദാലത്തിൽ തീരുമാനം. ചങ്ങനാശേരി ജോയിന്റ് ആർ.ടി.ഒ. നിലവിൽ മനയ്ക്കച്ചറിയിലുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത്. നഗരസഭയുടെ സ്ഥലത്ത് ടെസ്റ്റ് നടത്താനുള്ള അനുമതി തേടി ഡ്രൈവിങ് സ്‌കൂൾ ഉടമകളാണ് അദാലത്തിനെ സമീപിച്ചത്. മന്ത്രി വി.എൻ. വാസവൻ പരാതി കേട്ട് അനുമതി നൽകാൻ ഗരസഭ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

date