Skip to main content

കുഞ്ഞുമോന് പട്ടയം തിരികെക്കിട്ടും; ഒട്ടും വൈകാതെ

 പട്ടികജാതി ക്ഷേമ കോർപറേഷനിൽ നിന്നെടുത്ത വായ്പ എഴുതിത്തള്ളിയതായി അറിയിപ്പ് ലഭിച്ചിട്ടും ജാമ്യമായി നൽകിയ പട്ടയം തിരിച്ചു നൽകുന്നില്ലെന്ന ചങ്ങനാശേരി കൃപാലയത്തിൽ കുഞ്ഞുമോൻ ബേബിയുടെ പരാതിയിൽ അനുകൂല നടപടി. അവകാശ സർട്ടിഫിക്കറ്റും സഹോദരിയുടെ മരണ സർട്ടിഫിക്കറ്റും ഉൾപ്പെടെയുള്ള രേഖകൾ നൽകിയാലുടൻ പട്ടയം തിരികെ നൽകാൻ പട്ടികജാതി-വർഗ്ഗ ക്ഷേമ കോർപ്പറേഷൻ ജില്ലാ ഓഫീസർക്ക് അദാലത്തിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ നിർദേശം നൽകി. ഇതനുസരിച്ചുള്ള നടപടികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയതോടെ കുഞ്ഞുമോന്റെ നാളുകളായുള്ള അലച്ചിലിന് അറുതിയായി.

date