Post Category
അസാപ് അതിനൂതന കോഴ്‌സുകളിൽ പ്രവേശനം
ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരള അതിനൂതന കോഴ്‌സുകളിൽ പ്രവേശനം ആരംഭിച്ചു. അസാപിന്റെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിൽ ആണ് ക്ലാസുകൾ നടക്കുക. ഗ്രാഫിക്ക് ഡിസൈൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അഡ്വാൻസ്ഡ്ടാലി, ജാവ പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് ഡെവലപ്‌മെൻറ്, ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഡാറ്റ മാനേജ്‌മെന്റ് വിത്ത് അഡ്വാൻസ്ഡ് എക്‌സൽ, ഡിജിറ്റൽ ഫ്രീലാൻസിങ്, റീറ്റയിൽ മാനേജ്‌മെൻറ് എന്ന് തുടങ്ങി 60/120 മണിക്കൂർ വീതം ദൈർഘ്യമുള്ള 45 കോഴ്‌സുകൾ ആണ് നിലവിൽ ലഭ്യമായിട്ടുള്ളത്.
വിശദവിവരങ്ങൾക്കും രജിസ്റ്റർ ചെയ്യാനും link.asapcsp.in/ilike എന്ന ലിങ്ക്‌സന്ദർശിക്കുകയോ 9495999731 എന്ന നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യാം.
date
- Log in to post comments