Post Category
ചങ്ങനാശേരി താലൂക്ക് കരുതലും കെത്താങ്ങും അദാലത്ത് 88 പരാതികളിൽ ഉടനടി പരിഹാരം
മന്ത്രിമാരായ വി.എൻ. വാസവനും റോഷി അഗസ്റ്റിനും പങ്കെടുത്ത് ചങ്ങനാശേരി താലൂക്കിൽ നടന്ന കരുതലും കെത്താങ്ങും അദാലത്തിൽ 88 പരാതികൾക്ക് ഉടനടി പരിഹാരം. 165 അപേക്ഷകളാണ് ഓൺലൈനായി അദാലത്തിലേക്ക് മുൻപ് ലഭിച്ചത്. ഇതിൽ 108 പരാതികളാണ് അദാലത്തിന്റെ പരിഗണനയ്ക്ക് വന്നത്. മറ്റു അപേക്ഷകളിൽ 15ദിവസത്തിനകം നടപടി സ്വീകരിച്ച് അപേക്ഷകനെ അറിയിക്കാൻ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. അദാലത്ത് ദിവസം 111 അപേക്ഷകൾ കൂടി ലഭിച്ചു. മൊത്തം 276 അപേക്ഷകളാണ് ലഭിച്ചത്.
date
- Log in to post comments