Skip to main content
കരുതലും കൈത്താങ്ങും' ചങ്ങനാശേരി താലൂക്ക് പരാതിപരിഹാര അദാലത്തിൽ മന്ത്രി വി.എൻ. വാസവൻ മുൻഗണന റേഷൻ കാർഡ് വിതരണം ചെയ്യുന്നു.  'കരുതലും കൈത്താങ്ങും' ചങ്ങനാശേരി താലൂക്ക് പരാതിപരിഹാര അദാലത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ മുൻഗണന റേഷൻ കാർഡ് വിതരണം ചെയ്യുന്നു.

ഏഴു കുടുംബങ്ങൾക്ക് മുൻഗണന റേഷൻ കാർഡ്

 'കരുതലും കൈത്താങ്ങും' ചങ്ങനാശേരി താലൂക്ക് പരാതിപരിഹാര അദാലത്തിൽ ഏഴു കുടുംബങ്ങൾക്ക് മുൻഗണന റേഷൻ കാർഡ് വിതരണം ചെയ്തു. വെള്ളാവൂർ ഏറത്തുവടകര പുത്തൻപുരയ്ക്കൽ ബിന്ദുജ മനോജ്, പെരുന്ന ശിവനിവാസിൽ വി. മിനി, മലകുന്നം പുത്തൻപുരയ്ക്കൽ ജോളിമ്മ, കുറിച്ചി കല്ലുങ്കൽ പറമ്പിൽ പൊന്നമ്മ കുഞ്ഞുമോൻ എന്നിവർക്ക് അന്ത്യോദയ അന്നയോജന (എ.എ.വൈ) റേഷൻ കാർഡും ഏറത്തുവടകര ഇളംപ്ലാവിൽ ഓമന,ഏനാചിറ പഞ്ചിക്കാരൻ വീട്ടിൽ ജമീല സഫർ, തൃക്കൊടിത്താനം അമര തൈക്കാട് വീട്ടിൽ ഫിലോമിന ജോസഫ് എന്നിവർക്ക് പ്രയോറിറ്റി ഹൗസ്‌ഹോൾഡ് (പി.എച്ച്.എച്ച്) റേഷൻ കാർഡുമാണ് വിതരണം ചെയ്തത്. മന്ത്രി വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ എന്നിവരിൽനിന്ന് കാർഡുകൾ ഉടമകൾ ഏറ്റുവാങ്ങി.

date