അച്ചൻ കോവിലാറ്റിലെ വെള്ളപൊക്കം; കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധ സംഘം
കാർഷിക മേഖലയിൽ അച്ചൻ കോവിലാറിലെ വെള്ളപൊക്കം മൂലം കരിപ്പുഴ തോടിലും ഉള്ളിട്ട പുഞ്ചയിലും ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പഠിച്ച് പരിഹാരം നിർദേശിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ.്
പള്ളിപ്പാട്, പത്തിയൂർ, ചേപ്പാട്, ചെന്നിത്തല , ചെട്ടികുളങ്ങര തുടങ്ങിയ ഗ്രാമ പഞ്ചായത്തുകളിലെ കാർഷിക മേഖലയിൽ അച്ചൻ കോവിലാറിലെ വെള്ളപൊക്കം മൂലം ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്നതായി പരാതി ഉയർന്നിരുന്നു. ഈ ഗ്രാമ പഞ്ചായത്തുകളിലെ മടവീഴ്ചയുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മടവീഴ്ച ഉണ്ടായ പാടങ്ങളിൽ നെൽ വിത്ത് സൗജന്യമായി നൽകുന്നതിന് നടപടി സ്വീകരിക്കുമെന്നും ഇവിടെ മടവീഴ്ച മൂലം ഉണ്ടായ നഷ്ടം കൃഷി അസി. എക്‌സിക്യൂട്ടീവ് എഞ്ചീനിയറുടെ നേതൃത്വത്തിൽ ഉടൻ കണക്കാക്കുമെന്നും മന്ത്രി പറഞ്ഞു.ജില്ലാ കളക്ടർ അലക്‌സ് വർഗീസ്, പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ സി.അമ്പിളി എന്നിവർ യോഗത്തിൽ സംബന്ധിച്ചു. പാടശേഖര സമിതി പ്രതിനിധികൾ, കർഷകർ, കൃഷി, ജലസേചന വകുപ്പ്, റവന്യൂ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
- Log in to post comments