Post Category
കേക്ക്, സ്‌ക്വാഷ് നിര്‍മ്മാണവര്‍ക്ക്‌ഷോപ്പ്
കേക്ക്, ജാം, വിവിധ ഇനം സ്‌ക്വാഷുകള്‍ എന്നിവ നിര്‍മിക്കുന്നതിന് സംരംഭകര്‍ക്കായി കേരള വ്യവസായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ് ) നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബര്‍ 19 മുതല്‍ 20 വരെ കളമശ്ശേരിയിലുള്ള കീഡ് കാമ്പസിലാണ് പരിശീലനം. രണ്ട് ദിവസത്തെ പരിശീലന ഫീസ് 1,770 രൂപയാണ്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ http://kied.info/training-calender എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവുമുണ്ട്. ഫോണ്‍: 0484-2532890/0484-2550322/9188922785.
(പി.ആര്‍./എ.എല്‍.പി./2676)
date
- Log in to post comments