Skip to main content

ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഇന്നും നാളെയും

ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ ബ്ലോക്ക് തല കേരളോത്സവം ഡിസംബര്‍ 18, 19 തീയതികളില്‍ നടക്കും.  കലാ-കായിക മത്സരങ്ങള്‍ ലിമിറ്റ്ലസ് സ്പോര്‍ട്ട്സ് ഹബ്ബ്, ബര്‍ണാഡ് ജംഗ്ഷന്‍, പ്രീതികുളങ്ങര സ്റ്റേഡിയം, കാവുങ്കല്‍ സ്‌കൈലൈന്‍ അക്കാഡമി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളില്‍ നടക്കും. കായിക മത്സരങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രന്‍ 18 ന് രാവിലെ 6.30 നും കലാമത്സരങ്ങള്‍ രാവിലെ 10 ന്  ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആര്‍ റിയാസും ഉദ്ഘാടനം ചെയ്യും. 19 ന് വൈകുന്നേരം നാല് മണിക്ക് സാംസ്‌ക്കാരിക ഘോഷയാത്ര കലവൂര്‍ എസ്എന്‍ഡിപി ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച് കലവൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സമാപിക്കും. സമാപന സമ്മേളനം പിപി ചിത്തരഞ്ജന്‍  എം എല്‍ എ ഉദ്ഘാടനം ചെയ്യും. മത്സരവിജയികള്‍ക്കുള്ള സമ്മാന വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി നിര്‍വ്വഹിക്കും.
(പി.ആര്‍./എ.എല്‍.പി./2683)

date