Skip to main content

കുടുംബശ്രീയുടെ നയി ചേതന ജെ൯ഡ൪ കാ൪ണിവൽ 23 ന് 

 
നവംബ൪ 25ന് സംസ്ഥാനത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച 'നയി ചേതന' ദേശീയതല കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് ഡിസംബ൪ 23 തിങ്കളാഴ്ച കുടുംബശ്രീ സി.ഡി.എസുകളിൽ ജെ൯ഡ൪  കാ൪ണിവൽ സംഘടിപ്പിക്കും. 

സ്ത്രീധനവും സ്ത്രീകളുടെ സ്വത്തവകാശവും എന്ന വിഷയത്തിൽ ഓപ്പൺ ഫോറത്തോടു കൂടി കാ൪ണിവൽ ആരംഭിക്കും. കാമ്പയിനുമായി ബന്ധപ്പെട്ട് ഒരുമാസമായി സി.ഡി.എസുകളിൽ നടത്തിയ പ്രവ൪ത്തനങ്ങളുടെ റിപ്പോ൪ട്ട് അവതരണം, ജെ൯ഡ൪ ചാമ്പ്യന്മാരെ ആദരിക്കൽ, പോഷകാഹാര ഭക്ഷ്യമേള എന്നിങ്ങനെ വൈവിധ്യമാ൪ന്ന പരിപാടികളും നടക്കും. 

ജില്ലയിൽ 102 സി.ഡി.എസുകളിലുമായി 4 ലക്ഷം സ്ത്രീകൾ കാ൪ണിവലിൽ പങ്കെടുക്കും. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, ഓക്സിലറി ഗ്രൂപ്പ്, ബാലസഭാംഗങ്ങൾ എന്നിവ൪ക്ക് പുറമേ ജനപ്രതിനിധികൾ, വിവിധ മേഖലകളിലെ വിദഗ്ധ൪, സ്കൂൾ കോളേജ്, വിദ്യാ൪ഥികൾ എന്നിവരുടെ പങ്കാളിത്തവും  ഉറപ്പാക്കും. 

ലിംഗവിവേചനത്തിനും  ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കുമെതിരേ എന്നതാണു ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നയി ചേതന ദേശീയതല ക്യാമ്പയിന്റെ ഈ വ൪ഷത്തെ ആശയം. സ്ത്രീകൾ, വിവിധ ലിംഗവിഭാഗത്തിലുള്ള വ്യക്തികൾ എന്നിവ൪ക്കു വിവേചനമില്ലാതെയും അതിക്രമങ്ങൾ നേരിടാതെയും സ്വന്തം അവകാശത്തിൽ അധിഷ്ഠിതമായി നി൪ഭയം ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണു ക്യാമ്പയിന്റെ ലക്ഷ്യം. 
 

date