ആലപ്പുഴ ജില്ലാ ക്ഷീര സംഗമം സമാപിച്ചു
പുന്നപ്ര ക്ഷീരസംഘത്തിന്റെ ആഭിമുഖ്യത്തില്‍ പുന്നപ്ര ഗ്രിഗോറിയന്‍ കണ്‍വെന്‍ഷന്‍ സെൻ്ററിൽ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച ആലപ്പുഴ ജില്ലാ ക്ഷീര സംഗമം സമാപിച്ചു.
സമാപനസമ്മേളനവും വിരമിച്ച ജീവനക്കാർക്കുള്ള ആദരവും എച്ച് സലാം എം എൽ എ ഉദ്ഘാടനം ചെയ്തു.
പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ജി സൈറസ്
അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ എം ഷീജ, പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എൻ കെ ബിജുമോൻ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം സതി രമേശ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നിഷ വി ഷറീഫ്,ക്ഷീര വികസന ഓഫീസർ പി പി സുനിത എന്നിവർ സംസാരിച്ചു.
ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്തുകൾ , ആത്മ, മില്‍മ, കേരള ഫീഡ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
- Log in to post comments