Skip to main content

അറിയിപ്പുകൾ 1

ടെൻഡർ ക്ഷണിച്ചു

ഐസിഡിഎസ് പ്രോജക്ടിലെ 167 അങ്കണവാടികളിലേക്ക് 2023-24 സാമ്പത്തിക വർഷത്തേയ്ക്ക് ആവശ്യമുള്ള ഉന്നത നിലവാരത്തിലുള്ള കണ്ടിജൻസി സാധനങ്ങളും രജിസ്റ്ററുകളും വിതരണം ചെയ്യുന്നതിന് തയ്യാറുള്ള ജി എസ് ടി രജിസ്ട്രേഷനുള്ള വ്യക്തികൾ / സ്ഥാപനങ്ങൾ നിന്നും  ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി - ഡിസംബർ 27 ഉച്ചയ്ക്ക്  രണ്ടു വരെ. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ പാറക്കടവ് ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ .0484-2470630,9539374750.

കേക്ക് ആന്റ് സ്ക്വാഷിൽ  നൈപുണ്യ  വികസന സംരംഭകത്വ  വർക് ഷോപ്പ്

ചെറിയ മുതൽ മുടക്കിൽ ചെയ്യാൻ കഴിയുന്ന  കേക്ക്, ജാം, വിവിധ ഇനം  സ്ക്വാഷുകൾ  എന്നിവ നി൪മിക്കുന്നതിനു സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (KIED),  രണ്ടു ദിവസത്തെ  നൈപുണ്യ  വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബർ  19 മുതൽ 20 വരെ കളമശേരിയിലുള്ള കീഡിന്റെ ക്യാമ്പസിലാണ് പരിശീലനം. എം എസ് എം ഇ മേഖലയിലെ സംരംഭകർക്കും സംരംഭകർ ആകാനാഗ്രഹിക്കുന്നവ൪ക്കും പരിശീലനത്തിൽ പങ്കെടുക്കാം. 1,770 രൂപയാണ് രണ്ട് ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ്ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, ജിഎസ് ടി ഉൾപ്പടെ). പരിശീലനത്തിൽ പങ്കെടുക്കാ൯ താത്പര്യമുള്ളവർ ഓൺലൈനായി http://kied.info/training-calender/ ൽ അപേക്ഷ സമർപ്പിക്കണം. സ്പോട്ട് രജിസ്ട്രേഷ൯ സൗകര്യം ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2532890/0484 2550322/ 9188922785.

യുവജന കമ്മീഷ൯ യൂത്ത് ഐക്കൺ അവാ൪ഡിന്  അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന യുവജന കമ്മീഷ൯ യൂത്ത് ഐക്കൺ അവാ൪ഡ് 2024-25 ലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ നി൪ണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല/സാംസ്കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹ്യസേവനം, വ്യവസായം/സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഉന്നതമായ നേട്ടം കൈവരിച്ചവരുമായ യുവജനങ്ങളെയാണ് അവാ൪ഡിന് പരിഗണിക്കുന്നത്. അവാ൪ഡിനായി നാമനി൪ദേശം നൽകുകയോ സ്വമേധയാ അപേക്ഷ സമ൪പ്പിക്കുകയോ ചെയ്യാം. പൊതുജനങ്ങളിൽ നിന്നും കിട്ടുന്ന നി൪ദേശങ്ങൾ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി ആറ് പേ൪ക്കാണ്  അവാ൪ഡ് നൽകുന്നത്. യൂത്ത് ഐക്കണായി തെരഞ്ഞെടുക്കപ്പെടുന്നവ൪ക്ക് 20,000 രൂപയുടെ ക്യാഷ് അവാ൪ഡും ബഹുമതി ശിൽപ്പവും നൽകും. നി൪ദേശങ്ങൾ ksycyouthicon@gmail.com എന്ന മെയിൽ ഐഡിയിൽ അറിയിക്കുക. കൂടാതെ കമ്മീഷന്റെ വികാസ് ഭവനിലുള്ള ഓഫീസിൽ നേരിട്ടും നി൪ദേശങ്ങൾ നൽകാം.  അപേക്ഷകൾ അയക്കേണ്ട അവസാന തീയതി: 2024 ഡിസംബർ 31. കൂടുതൽ വിവരങ്ങൾക്ക് കമ്മീഷനുമായി ബന്ധപ്പെടുക 0471-2308630

ടെ൯ഡർ ക്ഷണിച്ചു

വെങ്ങോല ഗ്രാമപഞ്ചായത്ത് - സി എച്ച് സി വെങ്ങോലയിലേക്ക് കേരള സർക്കാർ സർവീസസ് കോർപറേഷനിൽ നിന്നും ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ പുറം മാർക്കറ്റിൽ നിന്നും വാങ്ങേണ്ടി വരുന്ന വയോജനങ്ങളുടെ മൊബൈൽ ഹെൽത്ത് ക്ലിനിക് 2024-25 സാമ്പത്തിക വർഷത്തേക്കുളള മരുന്ന്, റണ്ണിംഗ് കോൺട്രാക്ട് വ്യവസ്ഥയിൽ വിതരണം ചെയ്യുവാ൯ തയാറുളള നിർമ്മാതാക്കൾ/വിതരണക്കാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറിൽ ടെ൯ഡർ ക്ഷണിച്ചു. ടെ൯ഡർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 23 രാവിലെ 11 വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ  0484-2971584.

അപേക്ഷ ക്ഷണിച്ചു

ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക്  നൽകുന്ന സ്കോളർഷിപ്പ് (സെ൯ട്രൽ പ്രീമെട്രിക് സ്കോളർഷിപ്പ് –കോമ്പോണന്റ് -1) പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15. കേന്ദ്ര സർക്കാർ മാർഗ നിർദ്ദേശ പ്രകാരം കുടുംബ വാർഷിക വരുമാനം 2.50 ലക്ഷം രൂപ വരെയുളള പട്ടികജാതി വിദ്യാർഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ  കഴിയുകയുളളൂ. അപേക്ഷ സമർപ്പിക്കുന്നതിന് ആധാർ സീഡഡ് ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്. ഭിന്നശേഷിയുളളവരും ഹോസ്റ്റലിൽ താമസിക്കുന്നവരും ഇത് സംബന്ധിച്ച സാക്ഷ്യപത്രം ലഭ്യമാക്കണം. ഇ-ഗ്രാന്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുളളതും ഇ-ഗ്രാന്റ്സ് മുഖേന സ്കോളർഷിപ്പ് കൈപ്പറ്റുന്നതുമായ യൂഡൈസ് (UDISE) കോഡ് ഉളള സർക്കാർ/എയിഡഡ്/അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്നവർക്ക് അപേക്ഷ സമർപ്പിക്കാം. പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം മുഖേന ഇ-ഗ്രാന്റ്സ് സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് അതത് ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപറേഷ൯ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക.  ഫോൺ 0484-2422256.

ഫാർമസി ഡിപ്ലോമ ഒഴിവ്

സംസ്ഥാന സഹകരണ കൺസ്യൂമേഴ്സ് ഫെഡറേഷന്റെ  കീഴിൽ തൃശൂർ ജില്ലയിൽ കേച്ചേരിയിൽ പ്രവർത്തിക്കുന്ന ത്രിവേണി ഇ൯സ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസിയിൽ ഫാർമസി ഡിപ്ലോമ കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04885 242242.

സപ്പോർട്ടിംഗ് എഞ്ചിനീയർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ ഇ ഗ്രാന്റ്സ് സ്കോളർഷിപ്പ് പദ്ധതിയുടെ ആനുകൂല്യ വിതരണം സുഗമമായി നടത്തുന്നതിന് സപ്പോർട്ടിംഗ് എഞ്ചിനീയറെ കരാറടിസ്ഥാനത്തിൽ (ഒരു  വർഷത്തേക്ക്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതി വിഭാഗത്തിൽപ്പെടുന്നവരും  ബിടെക് ഡിഗ്രി (കമ്പ്യൂട്ടർ സയ൯സ്/ഐടി/എം.എസ്.സി കമ്പ്യൂട്ടർ സയ൯സ് എന്നിവയിൽ ഏതെങ്കിലും കോഴ്സ് പാസായവരായിരിക്കണം. അപേക്ഷകൾ സമർപ്പിക്കുന്നതിനുളള ഉയർന്ന പ്രായപരിധി 35 വയസ്. വെളളക്കടലാസിൽ തയാറാക്കിയ അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർച്ചിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡിസംബർ 24 നകം കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2422256.

അപേക്ഷ ക്ഷണിച്ചു

അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ ആശ്രിതർക്കുളള പ്രീമെട്രിക് സ്കോളർഷിപ്പ് (സെ൯ട്രൽ പ്രീമെട്രിക് സ്കോളർഷിപ്പ് –കോമ്പോണന്റ് -2)  പദ്ധതി പ്രകാരം ആനുകൂല്യം അനുവദിക്കുന്നതിനുളള അപേക്ഷ ക്ഷണിച്ചു.  ഇ-ഗ്രാന്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുളള സർക്കാർ/എയ്ഡ്ഡ്/അംഗീകൃത അൺ എയ്ഡ്ഡ് സ്കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഹരിത കർമ സേന പ്രവർത്തകരുടെ ആശ്രിതർക്ക് പദ്ധതി പ്രകാരം ആനുകൂല്യം അനുവദിക്കുന്നതല്ല. വിദ്യാർഥികളുടെ ജാതി/മതം/വരുമാനം എന്നിവ ബാധകമല്ല. വിദ്യാർഥികളുടെ മാതാപിതാക്കൾ/രക്ഷിതാക്കൾ അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നു എന്നു തെളിയിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിയുടെ സാക്ഷ്യപത്രവും വിദ്യാർഥിയുടെ ആധാർ സീഡഡ് ബാങ്ക് അക്കൗണ്ടിന്റെ പാസ്ബുക്ക് പകർപ്പും ഹാജരാക്കണം. ഭിന്നശേഷിയുളളവരും ഹോസ്റ്റലിൽ താമസിക്കുന്നവരും  ഇത് സംബന്ധിച്ച സാക്ഷ്യപത്രം ലഭ്യമാക്കണം. പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം മുഖേന ഇ-ഗ്രാന്റ്സ് സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2422256.

date