സംരംഭകസഭ: ഉപദേശക സമിതി യോഗം ചേര്‍ന്നു
ആലപ്പുഴ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംരംഭകസഭകള്‍ സംഘടിപ്പിക്കുന്നുതിന്റെ ഭാഗമായി ജില്ലാതല ഉപദേശക സമിതി ചേര്‍ന്നു. സമിതി ചെയര്‍മാനായ കൃഷി വകുപ്പു മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ 2025 ജനുവരിയോടെ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സംരംഭകസഭകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. നിലവിലെ സംരംഭകരെയും സംഭരകരാകാന് ആഗ്രഹിക്കുന്നവരെയും സംഘടിപ്പിച്ച് നടത്തുന്ന സഭകളില്‍ സംരംഭകര്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുവരുത്താനുള്ള സജ്ജീകരണങ്ങളൊരുക്കും. ജനപ്രതിനിധികളുടെ സഹകരണത്തോടെ സംരംഭകസഭകള്‍ വിജയിപ്പിക്കാന്‍ ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. ജില്ലയിലെ 72 പഞ്ചായത്തുകളിലും ആറ് മുനിസിപ്പാലിറ്റികളിലും സംരംഭകസഭ സംഘടിപ്പിക്കും. എംഎല്‍എമാരായ എച്ച് സലാം, പി പി ചിത്തരഞ്ജന്, ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു കുര്യന്, ജില്ലാ ലീഡ് ബാങ്ക് മാനേജരുടെ പ്രതിനിധി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്./എ.എല്‍.പി./2687)
- Log in to post comments