Skip to main content

സർട്ടിഫിക്കറ്റ് പരിശോധന

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത മലബാർ ദേവസ്വം ബോർഡിലെ ക്ലർക്ക് (കാറ്റഗറി നം. 14/2023), ക്ലർക്ക് (ബൈട്രാൻസ്ഫർ)(കാറ്റ. നം. 15/2023), ക്ലർക്ക്(എൻ.സി.എ – വിശ്വകർമ്മ) (കാറ്റ. നം 23/2023) തസ്തികകളുടെ ഡിസംബർ 4 ന് പ്രസിദ്ധീകരിച്ച സാധ്യത പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ജനുവരി 1, 3 തീയതികളിൽ തിരുവനന്തപുരത്തുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ രാവിലെ 10.30 മണി മുതൽ നടക്കും. സാധ്യതാ പട്ടികയിലെ രജിസ്റ്റർ നമ്പറുകളുടെ അതേ ക്രമത്തിൽ ആയിരിക്കും വെരിഫിക്കേഷൻ നടത്തും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസലും കോപ്പിയും സഹിതം നേരിട്ട് ഹാജരാകണം. ദേവജാലിക രജിസ്റ്റേർഡ് മൊബൈൽ നമ്പറിലേക്ക് എസ്എംഎസ് മുഖേനയും അയക്കാം. ഡിസംബർ 27 വരെ എസ്എംഎസ് അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർഥികൾ അടിയന്തരമായി കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡുമായി ബന്ധപ്പെടണം.

പി.എൻ.എക്സ്. 5704/2024

date