Skip to main content

സിവിൽ രജിസ്‌ട്രേഷൻ സിസ്റ്റത്തെക്കുറിച്ച് പഠിക്കാൻ യൂണിസെഫ് പ്രതിനിധി കേരളത്തിൽ

കേരളത്തിലെ സിവിൽ രജിസ്‌ട്രേഷൻ സിസ്റ്റം സംബന്ധിച്ച് പഠനം നടത്തുന്നതിന് ബീഹാറിൽ നിന്നുള്ള യുണിസെഫ് പ്രതിനിധി ഡോ. അഭയ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ഡിസംബർ 17 ന് സാമ്പത്തിക സ്ഥിതിവിവരക്കണക്കു വകുപ്പ് ഡയറക്ടറേറ്റ് സന്ദർശിച്ചു. വകുപ്പിന്റെ പ്രവർത്തനങ്ങളെ കുറിച്ച് സമഗ്രമായ വിവരണം ഡയറക്ടർ ശ്രീകുമാർ ബി. അവതരിപ്പിച്ചു. തുടർന്ന് ‘സിവിൽ രജിസ്‌ട്രേഷൻ സിസ്റ്റം’, ‘മെഡിക്കൽ സർട്ടിഫിക്കേഷൻ ഓഫ് കോസ് ഓഫ് ഡെത്ത്’ എന്നീ വിഷയങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ അവതരണം ഡെപ്യൂട്ടി ഡയറക്ടർ, യമുന എ. ആർ., നോസോളജിസ്റ്റ് പ്രീത് വി. എസ്. എന്നിവർ നടത്തി. പ്രസ്തുത പരിപാടിയിൽ ചീഫ് രജിസ്ട്രാർ ത്രേസ്യാമ്മ ആന്റണിയും ഇൻഫർമേഷൻ കേരള മിഷൻ പ്രതിനിധികളും പങ്കെടുക്കുകയുണ്ടായി. രണ്ടു സംസ്ഥാനങ്ങളിലേയും സ്ഥിതിവിവരക്കണക്ക് സംവിധാനങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുകയുമുണ്ടായി. പഞ്ചായത്ത് ഡയറക്ടറേറ്റിലെ ഉദ്യാഗസ്ഥരും സാമ്പത്തിക സ്ഥിതിവിവരക്കണക്കു വകുപ്പ് ഡയറക്ടറേറ്റിലെ അസി. ഡയറക്ടർമാർ മുതലുള്ള ഉന്നത ഉദ്യാഗസ്ഥരും സന്നിഹിതരായിരുന്നു.

പി.എൻ.എക്സ്. 5705/2024

date