Post Category
കരുതലും കൈത്താങ്ങും : കാട്ടാക്കട താലൂക്കിൽ തീർപ്പാക്കിയത് 328 അപേക്ഷകൾ: ജില്ലയിലെ താലൂക്ക് തല അദാലത്തുകൾ സമാപിച്ചു
കരുതലും കൈത്താങ്ങും പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിൽ നടന്ന താലൂക്ക് തല അദാലത്തുകൾ അവസാനിച്ചു. കാട്ടാക്കട താലൂക്കിലാണ് അവസാന അദാലത്ത് നടന്നത്. കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നടന്ന അദാലത്തിൽ ആകെ 480 അപേക്ഷകളാണ് ഓൺലൈനായി ലഭിച്ചത്. അതിൽ 328 അപേക്ഷകൾ മന്ത്രിമാരുടെ സാന്നിധ്യത്തിൽ അദാലത്തിൽ തീർപ്പാക്കി. 37 അപേക്ഷകളിൽ നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.
അദാലത്ത് വേദിയിലൊരുക്കിയ കൗണ്ടറുകളിലൂടെ 604 പുതിയ അപേക്ഷകളാണ് പുതിയതായി ലഭിച്ചത്.
date
- Log in to post comments