Post Category
കരുതലും കൈത്താങ്ങും : കാട്ടാക്കട താലൂക്കിൽ 335 മുൻഗണനാ കാർഡുകൾ നൽകി
കാട്ടാക്കട താലൂക്ക് അദാലത്തിൽ 335 മുൻഗണനാ കാർഡുകൾ വിതരണം ചെയ്തു. അർഹതാ മാനദണ്ഡങ്ങൾ അനുസരിച്ച് 282 അന്ത്യോദയ അന്ന യോജന (മഞ്ഞ) കാർഡുകളും 53 പി.എച്ച്.എച്ച് (പിങ്ക്) കാർഡുകളും ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ വിതരണം ചെയ്തു. ജില്ലയിലെ ആറ് താലൂക്കുകളിലായി നടന്ന അദാലത്തിലൂടെ 1216 എഎവൈ കാർഡുകളും 514 പി.എച്ച്.എച്ച് കാർഡുകളുമാണ് നൽകിയത്.
date
- Log in to post comments