Skip to main content

വാഹനം ആവശ്യമുണ്ട്

കൊല്ലങ്കോട് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് ഉപയോഗത്തിനായി ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. ടാക്‌സി പെര്‍മിറ്റുള്ളതും ഏഴു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്തതുമായ കാര്‍/ ജീപ്പ് ഉടമകള്‍ക്ക് ദര്‍ഘാസ് സമര്‍പ്പിക്കാം. പുതുനഗരത്തുളള കൊല്ലങ്കോട് ഐ.സി.ഡി.എസ് ഓഫീസില്‍ ഡിസംബര്‍ 27 ന് ഉച്ചയ്ക്ക് രണ്ടു മണി വരെ ദര്‍ഘാസ് സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് മൂന്നു മണിക്ക് ദര്‍ഘാസുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04923 254647.

date