ധീരതയെ ആദർശമാക്കിയ പൊന്നറ ശ്രീധറിനായി കാട്ടാക്കടയിൽ സ്മാരകം ഉയരുന്നു
# പൊന്നറ ശ്രീധറിൻ്റെ പേരിലുള്ള ടൗൺ ഹാളിൻ്റെ നിർമ്മാണോദ്ഘാടനം ഐ ബി സതീഷ് എംഎൽഎ നിർവഹിച്ചു#
കാട്ടാക്കടയിൽ ജനിച്ച് തിരുവിതാംകൂറിന്റെ ചരിത്രത്തിൽ നിർണ്ണായക ഇടപെടലുകൾ നടത്തിയ പൊന്നറ ശ്രീധറിൻ്റെ നാമധേയത്തിൽ കട്ടാക്കടയിൽ സമുചിതമായ സ്മാരകം നിർമ്മിക്കുന്നു. ടൗൺഹാളിൻ്റെ നിർമ്മാണോത്ഘാടനം ഐ ബി സതീഷ് എംഎൽഎ നിർവഹിച്ചു.
പൊന്നറ ശ്രീധറിൻ്റെ പേരിൽ ഒരു സ്‌മാരകം എന്നത് കാട്ടാക്കട നിവാസികളുടെ ചിരകാല സ്വപ്നമായിരുന്നു. അദ്ദേഹം മൺമറഞ്ഞിട്ട് 58 വർഷം പിന്നിടുന്ന വേളയിലാണ് സ്മാരകം നിർമിക്കുന്നതിന് ആരംഭമാകുന്നത്.
സംസ്ഥാന ബജറ്റിൽ വകയിരുത്തിയ 9.50 കോടി ഉപയോഗിച്ചാണ് ടൗൺ ഹാൾ നിർമ്മാണത്തിനായി 1.23 ഏക്കർ സ്ഥലം വാങ്ങിയത്. സംസ്ഥാന ബഡ്ജറ്റിൽ നിന്ന് തന്നെ 9.50 കോടിയുടെ ഭരണാനുമതി ലഭിച്ച് ടെൻഡർ നടപടികളും പൂർത്തിയായി.
കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ, ജില്ലാ പഞ്ചായത്ത് അംഗം രാധിക ടീച്ചർ, കാട്ടാക്കട ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് എ. മഞ്ജുഷ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
- Log in to post comments