Post Category
ഗതാഗത നിയന്ത്രണം
ആലത്തൂര്‍ മണ്ഡലത്തിലെ കുണ്ടുകാട് - ചിറ്റടി റോഡിലെ പുന്നപ്പാടം മമ്പാട് പാലത്തിന്റെ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 18, 19, 20 തിയ്യതികളില്‍ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. മമ്പാട് നിന്നും ചിറ്റടിയിലേക്കുള്ള വാഹനങ്ങള്‍ കാരാടം മാരിയപ്പാടം കല്ല - കണിയമംഗലം വഴിയും, പാളയത്തു നിന്നും പുന്നപ്പാടത്തേക്ക് സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ കാക്കോടു വഴിയും, പുന്നപ്പാടത്തു നിന്നും വടക്കഞ്ചേരിയിലേക്ക് കാക്കോട് സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍-പാളയം വഴിയും തിരിഞ്ഞു പോവണമെന്ന് പൊതുമരാമത്ത് വകുപ്പ് (പാലങ്ങള്‍ വിഭാഗം) അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments