Skip to main content

കുടുംബശ്രീയില്‍ ഒഴിവുകള്‍

 

   പാലക്കാട് കുടുംബശ്രീ ജില്ലാ മിഷനു കീഴിലെ വിവിധ പദ്ധതികളില്‍ ബ്ലോക്ക്തല നിര്‍വ്വഹണത്തിനായി നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ - എന്‍.ആര്‍.എല്‍.എം, സോഷ്യല്‍ ഡവലപ്പ്‌മെന്റ് (യോഗ്യത: ബിരുദാനന്തര ബിരുദം), ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ - ഫാം ലൈവ്‌ലിഹുഡ്  (യോഗ്യത: വി.എച്ച്.എസ്.സി-അഗ്രി/ലൈവ് സ്റ്റോക്ക്), ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ - എം.ഐ.എസ് (യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. എം.ഐ.എസ് ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് വനിതകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. അപേക്ഷകര്‍ കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ ആയിരിക്കണം. 2024 ജൂണ്‍ 30 ന് 35 വയസ്സ് കവിയാന്‍ പാടില്ല. ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷ  www. Kudumbashree.org  എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം ജനനതിയ്യതി തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്,  ആധാര്‍/ തിരിച്ചറിയില്‍ കാര്‍ഡ്, കുടുംബശ്രി അംഗമാണെന്ന് തെളിയിക്കുന്ന കുടുംബശ്രി അയല്‍ക്കൂട്ട/സിഡിഎസ്സ് ഭാരവാഹികളുടെ സാക്ഷ്യപത്രം, ഫോട്ടോ എന്നിവ ഉള്ളടക്കം ചെയ്യണം. പൂരിപ്പിച്ച അപേക്ഷ കുടുംബശ്രീ ജില്ല മിഷന്‍ കോ ഓര്‍ഡിനേറ്ററുടെ പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ഡിസംബര്‍ 30 ന് വൈകീട്ട് അഞ്ചിന് മുമ്പായി കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, ജില്ലാ മിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് 678001 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.

date