Skip to main content

വാഹനങ്ങള്‍ ആവശ്യമുണ്ട്

പാലക്കാട് ജില്ലയിലെ പട്ടാമ്പി, ആലത്തൂര്‍, ചിറ്റൂര്‍, മണ്ണാര്‍ക്കാട് എന്നീ താലൂക്കുകള്‍ക്ക് കീഴില്‍ വരുന്ന വില്ലേജ് ഓഫീസുകളിലെ ഭൂമി തരം മാറ്റം അപേക്ഷകളുടെ അതിവേഗ തീര്‍പ്പാക്കലിനായി ഫീല്‍ഡ് പരിശോധനകള്‍ നടത്തുന്നതിന് ഒരു വര്‍ഷ കാലയളവിലേയ്ക്കായി ഏഴു വാഹനങ്ങള്‍ ആവശ്യമുണ്ട്. മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം ഇല്ലാത്ത നാലു ചക്ര വാഹനങ്ങള്‍ ആയിരിക്കണം. ജീപ്പ്, ബൊലീറോ, സ്‌കോര്‍പിയോ പോലുള്ള ഓഫ് റോഡ്/ ഓണ്‍റോഡ് ഉപയോഗങ്ങള്‍ക്ക് പറ്റിയ വാഹനങ്ങളായിരിക്കണം. 1500 കിലോമീറ്റര്‍ ഓടുന്നതിനു പ്രതീക്ഷിക്കുന്ന മാസ വാടക സംബന്ധിച്ച ക്വട്ടേഷന്‍ ഡിസംബര്‍ 27 ന് വൈകീട്ട് അഞ്ചു മണിക്കകം പാലക്കാട് കളക്ടറേറ്റില്‍ ലഭിക്കണം.  ക്വട്ടേഷനുകള്‍ ഡിസംബര്‍ 28 ന് രാവിലെ 10 മണിക്ക് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2505309.

date