Post Category
വടക്കൻ മേഖല ഡാക് അദാലത്ത് 26ന്
കേരള പോസ്റ്റൽ സർക്കിൾ വടക്കൻ മേഖല ഡാക് അദാലത്ത് ഡിസംബർ 26ന് വൈകീട്ട് 3.30ന് കോഴിക്കോട് നടക്കാവിലെ പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫീസിൽ നടത്തും. കാസർകോട് മുതൽ പാലക്കാട് വരെയുള്ള റവന്യൂ ജില്ലകളിൽ നിന്നുള്ള തപാൽ കത്തുകൾ, മണി ഓർഡറുകൾ, പാർസൽ, സ്പീഡ് പോസ്റ്റ്, സേവിങ് ബാങ്ക് തുടങ്ങിയ തപാൽ വകുപ്പിന്റെ സേവനങ്ങൾ സംബന്ധിച്ച പരാതികൾ പരിഗണിക്കും. പരാതികൾ ജലജ പി.പി., അസിസ്റ്റന്റ് ഡയറക്ടർ (മെയിൽസ്), പോസ്റ്റ്മാസ്റ്റർ ജനറൽ, വടക്കൻ മേഖല, നടക്കാവ്, കോഴിക്കോട് 673011 എന്ന വിലാസത്തിൽ ഡിസംബർ 17ന് മുമ്പായി ലഭിക്കണം. കവറിന്റെ പുറത്ത് ഡാക് അദാലത്ത് എന്ന് എഴുതേണ്ടതാണ്. ഫോൺ: 04952765282
date
- Log in to post comments